പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നോയിഡയിലെ യാക്കൂബ്പൂർ ഗ്രാമത്തിലെ താമസക്കാരനായ രാജ എന്ന ജാവേദിനെ (20)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രം അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ജാവേദിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ജാവേദിനെ റിമാൻഡ് ചെയ്തു. അതേസമയം, പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
അപകീര്‍ത്തിപ്പെടുത്തല്‍, വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ജാവേദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014ൽ മോഷണക്കേസിൽ ജാവേദിനെതിരെ കേസെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
Discussion about this post