വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ് പുറത്ത്. വിരാട് കോഹ്ലി ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഏകദിന ടീമിലും ടി20 ടീമിലും തിരിച്ചെത്തി.
ക്രൂനാല്‍ പാണ്ഡ്യയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ മുഹമ്മദ് ഷമിയും ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഒരിടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം ശിവം ദുബെയും പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ദീപക് ചഹാറും ഏകദിന ടീമില്‍ ഇടം നേടി.
ഇന്ത്യന്‍ ടി20 ടീം
വിരാട് കോഹ്ലി (c), രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖാര്‍ ധവാന്, റിഷാബ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി
ഇന്ത്യന്‍ ഏകദിന ടീം
വിരാട് കോഹ്ലി (c), രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്, കെ എല്‍ രാഹുല്‍, റിഷാബ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍
Discussion about this post