ഗുവഹാട്ടി: അസമില്‍ ദേശീയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ അഴിഞ്ഞാടി പ്രക്ഷോഭകര്‍. ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവച്ചു. നിരവധി വാഹനങ്ങളും സര്‍ക്കിള്‍ ഓഫീസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. അതിനിടെ ഗുവഹാട്ടിയില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയ നടപടി സംസ്ഥാനം മുഴുവന്‍ 48 മണിക്കൂര്‍ നേരത്തേക്കുകൂടി നീട്ടി.
ദീബ്രുഘട്ടിലേക്കും ഗുവഹാട്ടിയിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചു. അതിനിടെ, ഗുവഹാട്ടിയിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സ്ഥലംമാറ്റി. ജനങ്ങള്‍ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവിലിറങ്ങിയതോടെ ഗുവഹാത്തിയില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ഗുവഹാട്ടിയിലേക്കും ദീബ്രുഘട്ടിലേക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി അസമിലെയും ത്രിപുരയിലെയും തീവണ്ടി സര്‍വീസുകള്‍ ബുധനാഴ്ച രാത്രി മുതല്‍ നിര്‍ത്തിവച്ചതായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ഗുവഹാട്ടി റെയില്‍വെ സ്റ്റേഷനിലടക്കം കുടുങ്ങിയത്.
Discussion about this post