ഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. 70 അംഗ നിയമസഭയില്‍ 53 മുതല്‍ 56 വരെ സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തുക. എന്നാല്‍ 2015-ല്‍ നേടിയ ചില സീറ്റുകള്‍ ഇപ്രാവശ്യം ആം ആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടുമെന്നും സര്‍വെയില്‍ പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 70-ല്‍ 67 സീറ്റുകളും നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.
ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റം നടത്താനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു, ഇപ്രാവശ്യം ഇത് 12 മുതല്‍ 15 വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 2 മുതല്‍ നാല് വരെ സീറ്റുകള്‍ നേടും. 48.56 ശതമാനം വോട്ട് ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുമ്പോള്‍ 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിക്കുക.
Discussion about this post