പാര്‍ലമെന്റ് സ്തംഭനത്തില്‍ കോണ്‍ഗ്രസിന് പിന്തുണ കുറയുന്നു
ഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ കുറയുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണക്കാനാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് അറിയിച്ചു. സ്പീക്കര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മുലായം നിലപാട് വ്യക്തമാക്കിയത്.
ഒരു പാര്‍ട്ടിയുടെ ഭ്രാന്തിലും, തോന്നലിലും പിടിച്ച് വെക്കാനുള്ളതല്ല ജനാധിപത്യമെന്നും മുലായം പറഞ്ഞു. ഇടത് പക്ഷം ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നിലപാടില്‍ അയവ് വരുത്തിയതായാണ് സൂചന. എന്നാല്‍ സുഷമ സ്വരാജിന്റെ രാജിയില്ലാതെ ഒത്ത് തീര്‍പ്പില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ലോകസഭയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയനോട്ടിസ് നല്കി. സ്പീക്കര്‍ ഇത് നിരാകരിച്ചതിനെ തുടര്‍ന്ന് സഭ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രാജ്യസഭയിലും പ്രതിക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി
സഭ പിരിയാന്‍ ഇനി നാല് ദിവസം മാത്രമിരിക്കെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് പ്രതിഷേധത്തില്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post