മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണി കുതിക്കുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 31,000 കടന്നു. നിഫ്റ്റി 9000 ഉയര്‍ന്നു. 1079 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റി 366 പോയന്റ് ഉയര്‍ന്നു. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 62 ഓഹരികള്‍ നഷ്ടത്തിലുമാണ്. 34 ഓഹരികള്‍ക്ക് മാറ്റമില്ല.
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം ഓഹരി വിപണി പ്രതീക്ഷയോടെ കാണുന്നത്. രാവിലെ 10നാണ് ശക്തികാന്ത ദാസ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. നിഫ്റ്റി ബാങ്ക് സൂചികയാണ് മികച്ച നേട്ടത്തില്‍. സൂചിക 7.34 ശതമാനം ഉയര്‍ന്നു. മിഡ്ക്യാപ് സൂചിക 3.51ശതമാനവും സ്മോള്‍ ക്യാപ് 3.06 ശതമാനവും നേട്ടത്തിലാണ്. ഇന്‍ഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയര്‍ന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Discussion about this post