ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്തെ ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ലോകസമ്മേളനത്തിന് കൊച്ചി വേദിയാകും
സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും നിരവധി ദേശീയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം “വേള്‍ഡ് ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസ്” ഫെബ്രുവരി 5 മുതല്‍ 8 വരെയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
സമുദ്രശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങള്‍ 13 സാങ്കേതിക വിഭാഗങ്ങളിലായി ചര്‍ച്ച ചെയ്യും. അന്താരാഷ്ട രംഗത്തെ പ്രമുഖ സമുദ്ര ശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണവും മുഖ്യ പ്രഭാഷണവും നടക്കും.
ഷിപ്പിംഗ് റൗണ്ട് ടേബിള്‍, ഓഷ്യന്‍ റിസോഴ്സസ് റൗണ്ട് ടേബിള്‍, ഫിഷര്‍മെന്‍ മീറ്റ് എന്നിവയും സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സെഷനും, ഉപന്യാസ മത്സരവും ഒരുക്കിയിട്ടുണ്ട്.
സമുദ്ര ഗവേഷണരംഗത്തെ നൂതന ആശയങ്ങളിലേക്ക് വെളിച്ചം വീശുന്ന എക്സിബിഷനും കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കും നേവി, കൊച്ചിന് ഷിപ്പ്യാര്ഡ്, ഡിഫന്‍സ്, സി.എം.എഫ്.ആര്.ഐ, സി.ഐ.എഫ്.ടി, എംപിഇഡിഎ, തുടങ്ങി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടേതടക്കമുള്ള സ്റ്റാളുകള്‍, മത്സ്യ ഭക്ഷ്യമേള, അലങ്കാര മത്സ്യ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി ജനറല്‍ വി.എന്‍ സഞ്ജീവന്, ജനറല്‍ കണ്‍വീനര്‍ പി.എ വിവേകാനന്ദ പൈ എന്നിവര്‍ അറിയിച്ചു.
Discussion about this post