ബെര്ണ്: കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ ചെറുത്ത് നില്പിന് ആദരവുമായി സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പ്സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. കൊറോണക്കെതിരെ ലോകം മുഴുവന്‍ പോരാടുന്നുവെന്നും മനുഷ്യത്വം തീര്‍ച്ചയായും ഈ മഹാമാരിയെ മറികടക്കുമെന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
The world is fighting COVID-19 together.
Humanity will surely overcome this pandemic. https://t.co/7Kgwp1TU6A
— Narendra Modi (@narendramodi) April 18, 2020
Discussion about this post