രാജ്യത്ത് സ്മാര്‍ട്ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 11 ശതമാനം വരെ വില കുറഞ്ഞേക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ വര്‍ഷം 4ജി ഹാന്‍ഡ്സെറ്റുകളുടെ ഡിമാന്‍ഡ് ആറു ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ഫോണ്‍ വില്പന നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്മാര്‍ട്ഫോണ്‍ കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
4ജി ഹാന്‍ഡ്സെറ്റുകള്‍ വ്യാപകമാകുന്നതോടെ ത്രീജി സെറ്റുകളുടെ വില കുത്തനെ കുറയും. പുത്തന്‍ സാങ്കേതിക ഉല്പന്നങ്ങള്ക്ക് പിറകെപോകുന്ന ഉപഭോക്താക്കളെ പിടിക്കാന്‍ മിക്ക കമ്പനികളും നേരത്തെ തന്നെ വില കുറച്ചിരുന്നു. സാംസങ്, മൈക്രോമാക്സ്, നോക്കിയ തുടങ്ങി എല്ലാ കമ്പനികളും ജനപ്രിയ ഉല്പന്നങ്ങള്ക്ക് വില കുറയ്ക്കുമെന്നാണ് അറിയുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ഫോണ്‍ വില്പന ഏഴു ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് അഞ്ചു ശതമാനമായിരുന്നു. ആഗോളതലത്തിലെ 4ജി ഹാന്‍ഡ്സെറ്റുകളുടെ വിപണി വിഹിതത്തില്‍ ഇന്ത്യ 58 ശതമാനം മുന്നേറ്റത്തിലാണ്. 2014 ല്‍ ഇത് കേവലം 26 ശതമാനം മാത്രമായിരുന്നു. 4ജി ഹാന്‍ഡ്സെറ്റ് നിര്‍മ്മാണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്.
Discussion about this post