മോസ്കോ:വസ്തുതാവിരുദ്ധമായി വെബ് പേജിലുടെ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വിക്കീപീഡിയ നിരോധിക്കുമെന്ന് റഷ്യ. ഛരസും ഹാഷിഷ് വിഭാഗത്തില്‍പെടുന്ന കണാബിസും ഔഷധസസ്യ ഇനത്തിലുള്ളതാണെന്ന വിക്കീപീഡിയയുടെ പ്രസ്താവനയ്ക്കെതിരെയാണ് റഷ്യയുടെ നടപടി. ഇത്തരത്തില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെങ്കില്‍ രാജ്യത്ത് വിക്കീപീഡിയക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കാണിച്ച് വിക്കീപീഡിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് റഷ്യ കത്ത് കൈമാറിയിട്ടുണ്ട്.
കൂടാതെ ആഗസ്റ്റ് 25നുശേഷം മയക്കുമരുന്നും ആത്മഹത്യകളുമായി ബന്ധപ്പെട്ടുള്ള വിക്കീപീഡിയ പേജുകള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ വിരുദ്ധമായുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇത് ആവത്തിക്കുകയാണെങ്കില് വിക്കീപീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും റഷ്യല്‍ ഭരണകൂടം നല്കിയ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
Discussion about this post