കൊച്ചി : നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ ഇസ്മയില്‍ അറസ്റ്റിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് നീങ്ങുന്നു. പോലിസുകാര്‍ക്കിടയില്‍ എസിപി എന്ന പേരില്‍ അറിയപ്പെടുന്ന മുവാറ്റുപുഴ സ്വദേശി ഇസ്മായിലിനെ കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ചാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണക്കടത്തുകാരുമായി പോലിസിനെ ബന്ധപ്പെടുന്ന നിര്‍ണായക കണ്ണിയാണ് ഇയാള്‍ എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി നൗഷാദിന്രെ സഹായിയാണ് ഇസ്മായില്‍. മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിവിധ മത കേന്ദ്രങ്ങളില്‍ ദിവസങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം.
ജില്ലയിലെ പോലിസ് ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുമായി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇസ്മയിലിന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജില്ലയിലെ ഡിവഐഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് സ്വര്‍ണക്കടത്തിന് എല്ലാ ഒത്താശയും ചെയ്തിരുന്നു. മുന്‍പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കേയാണ് ഇയാള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ സിഐ റാങ്കിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥനും കസ്റ്റംസിന്റെ നിരീക്ഷണത്തിലുണ്ട്. ഈ പോലിസുകാരനുള്പ്പടെ 14 പേര് കസ്റ്റംസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.
‘എസിപി’ എന്ന പേരിലറിയപ്പെടുന്ന ഇസ്മയിലാണ് മലബാര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്വര്‍ണം എത്തിച്ചിരുന്നത്. ഇതിനായി ഇയാള്‍ പോലിസ് സഹായം ഉപയോഗിക്കുകയായിരുന്നു. ഏതെങ്കിലും കേസിന്റെ അന്വേഷണത്തിന് എന്ന വ്യാജേന പോലിസുകാരുമായി കാറില്‍ പോകുന്നതിനിടെ ഇയാള്‍ സ്വര്‍ണം കടത്തുകയായിരുന്നു. പോലിസുകാര്‍ അന്വേഷണത്തിനായി പോകുന്നു എന്നതിനാല്‍ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതിനാല്‍ കഴിഞ്ഞിരുന്നു.
മുന്‍പും ചില പോലിസുകാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചില പോലിസുകാര്‍ക്കെതിരെ ഇന്റലിജന്‍സും, സ്പെഷല്‍ ബ്രാഞ്ചും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഉന്നത-രാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ല.
സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ സഹായത്തിന് ഇടനിലക്കരനായി പ്രവര്‍ത്തിച്ചിരുന്നതും ഇസ്മയിലാണ് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചന. ഇയാള്‍ അറസ്റ്റിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. ഇസ്മയില്‍ പിടിയിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 34 ആയി.
മുവാറ്റുപുഴ കേന്ദ്രമാക്കിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പോലിസുകാരുള്‍പ്പടെ പലരും എന്‍ഐഎ നിരീക്ഷണത്തിലാണ് എന്നാണ് സൂചന. ചില കസ്റ്റംസ് ഉദ്യോഗസ്ഥരും ഈ ലിസ്റ്റിലുണ്ട്. മുവാറ്റുപുഴ രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു എന്ന തരത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍
Discussion about this post