തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മലയാളികളുടെ പ്രിയ താരം ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒപ്പം മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പരേഡില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കു വച്ചു.
‘ഇന്ന് ടെറിട്ടോറിയല്‍ ആര്‍മിയുടെ 71-ആം വാര്‍ഷികം , എന്റെ സഹ അംഗങ്ങളായ എല്ലാവരുടെയും നിസ്വാര്‍ത്ഥ പ്രതിബദ്ധതയ്ക്കും ധൈര്യത്തിനും അഭിവാദ്യം. കണ്ണൂരിലെ 122 ഐഎന്‍എഫ് ബിഎന്‍ (ടിഎ) മദ്രാസില്‍ ഒരാളായതില്‍ വളരെയധികം അഭിമാനിക്കുന്നു’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/ActorMohanlal/posts/3375651389157200
Discussion about this post