പാരീസ്: ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടിയളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാം മതം മാത്രമാണെന്നും ഫ്രാന്‍സിലെ നിയമങ്ങള്‍ക്ക് ഉള്ളില്‍ വരുന്ന നിയമങ്ങള്‍ മാത്രമേ ഫ്രാന്‍സിലെ ഇസ്ലാമിന് പാടുള്ളൂവെന്നും അനുശാസിക്കുന്ന നിയമാവലി അംഗീകരിക്കാന്‍ ഇനി രാജ്യത്തെ മതനേതാക്കള്‍ക്ക് അവശേഷിക്കുന്നത് പത്ത് ദിവസത്തില്‍ താഴെയാണ്. രാജ്യത്ത് തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും മാക്രോണ്‍ പുറത്തിറക്കിയ നിയമത്തില്‍ പറയുന്നു. മറിച്ച് ഇടപെട്ടാല്‍ അഞ്ചു വര്‍ഷം തടവും, പൗരത്വം റദ്ദാക്കി വന്ന സ്ഥലത്തേയ്ക്ക് നാട് കടത്തുമെന്നും മുന്നറിയിപ്പുണ്ട്.
എല്ലാ മുസ്ലിം കുട്ടികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മദ്രസാ പഠന൦ ഉള്‍പ്പെടെ അനുവദനീയം അല്ല, ഇത് തെറ്റിക്കുന്ന മാതാപിതാക്കള്‍ക്ക് 5 വര്‍ഷം വരെ തടവും, പൗരത്വം റദ്ദാക്കി നാടു കടത്തലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post