ബാലചന്ദ്രമേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഞാന്‍ സംവിധാനം ചെയ്യും’ നിരവധി കൗതു കങ്ങളും പുതുമകളും നിറഞ്ഞതാണ്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്യുന്ന മുപ്പത്തിയേഴാമത് ചിത്രമാണ് ‘ഞാന്‍ സംവിധാനം ചെയ്യും’. മേനോന്റെ നിര്‍മാണ കമ്പനിയായ വി ആന്റ് വി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. മേനോന് മലയാള സിനിമയില്‍ അവതരിപ്പിക്കുന്ന പത്താമത്തെനായികയാണ് ഈ സിനിമയിലൂടേ അരങ്ങേറുന്ന ദക്ഷിണ. എണ്‍പതുകളില്‍ ഹിറ്റ് ജോഡിയായിരുന്ന ശങ്കര്‍-മേനക കൂട്ടുകെട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു മിച്ചഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ബാലചന്ദ്രമേനോന് സംഗീതം നിര്‍വഹിക്കുന്ന നാലാമത്തെ സിനിമയാണിത്. അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യചിത്രം കുറുപ്പിന്റെ കണക്കു പുസ്തകമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യഗാനമാലപിച്ച പി.ജയചന്ദ്രന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ ഈ സിനിമയിലൂടെ ഗാനമാലപിക്കും.
ഏതാണ്ട് മുപ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനേത്രിയായി വരുന്ന ചിത്രമാണിത്.
രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കലിംഗ ശശി, വിനീത്, രവീന്ദ്രന്, ധര്മജന്, സുനില്‍സുഖദ തുടങ്ങിയവര്‍ ആദ്യമായിട്ടാണ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നത്.
ഇതുവരെ മുപ്പത്തിയാറ് ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത മേനോന്, ആദ്യമായാണ് ഒരു ചിത്രത്തില്‍ സിനിമാ സംവിധായകനായി അഭിനയിക്കുന്നത്. 1978-ല്‍, മേനോന്റെ ആദ്യചിത്രമായിരുന്ന ‘ഉത്രാടരാത്രി’ യിലെ അഭിനേതാക്കളായിരുന്നു മധുവും കവിയൂര്‍ പൊന്നമ്മയും, മുപ്പത്തിയേഴ് വര്‍ഷം കഴിഞ്ഞിട്ടും മേനോന് ചെയ്യുന്ന ഈ മുപ്പത്തിയേഴാമത്തെ ചിത്രത്തിലും ബാലചന്ദ്രമേനോന്റെ കൂടെയുണ്ട്
Discussion about this post