മനുഷ്യര്‍ വസിക്കുന്ന ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടിയതോടെ ഒാരോ ദിവസവും 24 മണിക്കൂര്‍ ചേര്‍ന്നതാണെന്ന് ഇനിയും പറയാനാകില്ലെന്ന് ശാസ്ത്രജ്ഞര്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ് ഭൂമി കറക്കത്തിെന്റ വേഗം കൂട്ടിയത്. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയ്ല് റിപ്പോര്‍ട്ട് പറയുന്നു. അതേ വര്‍ഷം ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത്.
കുറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ കാര്യമായ കുറവ് സംഭവിച്ചുവെന്ന് തെറ്റിദ്ധരിക്കരുത്. 1.4602 മില്ലിസെക്കന്‍ഡാണ് അതേ ദിവസം 24 മണിക്കൂറിലുണ്ടായ കുറവ്. നേരത്തെയുള്ള ചില കണക്കുകളില്‍ 24 മണിക്കൂറിലേറെയെടുത്ത് ദിവസം പൂര്‍ത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട്.പുതിയ കണ്ടുപിടിത്തം കൂടി പരിഗണിച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും 2020 ഡിസംബറില്‍ ലോകത്തിന്റെ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന് ‘ലീപ് സെക്കന്‍ഡ്’ അധികമായി ചേര്‍ക്കേണ്ടതില്ലെന്ന് ഇന്റര്‍നാഷനല്‍ എര്‍ത്ത് റൊട്ടേഷന്‍ ആന്റ് റഫറന്‍സ് സിസ്റ്റംസ് സര്‍വീസ് (ഐ.ഇ.ആര്.എസ്) തീരുമാനിച്ചിരുന്നു.
ലീപ് വര്‍ഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏര്‍പെടുത്തിയതാണ് ലീപ് സെക്കന്‍ഡും.2015ല്‍ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നല്‍കിയിരുന്നു. ഹിമാനികള്‍ അഥവാ േഗ്ലഷ്യറുകള് ഉരുകി ജലമായി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് Science Advances പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
ശാസ്ത്രജ്ഞരുടെ വിശദീകരണം പരിഗണിച്ചാല്‍ 24 മണിക്കൂറില്‍ ശരാശരി അര സെക്കന്‍ഡ് കുറവാണ് പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കണ്ടുപിടിത്തം ശാസ്ത്ര ലോകത്ത് സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 1960കള്‍ക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങള്‍ ഉണ്ടായത് 2020ലാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ഭൂമിയുടെ കറക്കവുമായി കൂടുതല്‍ ചേര്‍ച്ച കിട്ടുംവിധം സമയത്തില്‍നിന്ന് ഒരു സെക്കന്‍ഡ് മാറ്റിനിര്‍ത്തണോ എന്നാണ് ചര്‍ച്ചകളിലൊന്ന്.
Discussion about this post