പൈനാപ്പിൾ കൃഷിയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം ജില്ലയിലെ വാഴക്കുളത്തെ പൈനാപ്പിൾ കർഷകർ പൈനാപ്പിളിന് മിനിമം സപ്പോർട്ട് പ്രൈസ് (താങ്ങുവില്ല) പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടിട്ട് അത് കണ്ടതായി പോലും നടിക്കാൻ ഇവിടുത്തെ ഭരണകൂടമോ, മാധ്യമങ്ങളോ തയാറല്ല.
ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും സാധാരണ കർഷകരെ ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് മോചിപ്പിക്കുവാനും, വരുമാനം ഇരട്ടിയാക്കാനും വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ സമരം നടത്തുന്ന വൻകിട ഇടനിലക്കാർക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുവാനും, വാർത്തകൾ സൃഷ്ടിച്ച് രാജ്യതലസ്ഥാനത്ത് പരമാവധി അരാജകത്വം സൃഷ്ടിക്കുവാനുമുള്ള തിരക്കിലാണ്.
വാഴക്കുളത്തെ കർഷകർ പറയുന്നത് കോവിടും, വിനോദ സഞ്ചരികളുടെ വരവ് കുറവും എല്ലാം കൊണ്ട് പൈനാപ്പിൾ കച്ചവടം വളരെ കുറവാണ് എന്നതാണ്. ഒരു കിലോ പൈനാപ്പിളിന് 20 രൂപയ്ക്ക് മുകളിൽ ഉൾപ്പാദന ചെലവ് വരുമ്പോൾ വിൽപ്പന നടക്കുന്നത് A Grade ന് 10 രൂപ per kg ഉം, B & C Grade കൾക്ക് 3 രൂപ മുതൽ 5 രൂപ വരെയുമാണ്. കഴിഞ്ഞ വർഷം ലഭിച്ച വില 28 രൂപ ആയിരുന്നു എന്നോർക്കണം.
സ്വന്തം നാട്ടിൽ കർഷകർ വിലകിട്ടാതെ താങ്ങുവിലക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് കർഷകരെ ചൂഷണം ചെയ്യുന്ന പഞ്ചാബിലെ കോടിപതികളായ ഇടനിലക്കാർക്ക് വേണ്ടി സിന്ദാബാദ് വിളിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, കവലപ്രസംഗം നടത്തുകയും ചെയ്യുന്ന ഇവറ്റകളുടെ ഉളുപ്പില്ലായ്മ സമ്മതിക്കണം..
ആകപ്പാടെയുള്ള കുറച്ചു കർഷകരെ രക്ഷിക്കാൻ കഴിയാത്തവൻമാരാണ് ഇന്ത്യയിലെ 12 കോടി കർഷകരുടെ രക്ഷകർ ചമയുന്നത്.
കേരളത്തിലെ കർഷകരുടെ കണ്ണുനീർ കാണാതെ കർഷകരെ ചൂഷണം ചെയ്യുന്ന പഞ്ചാബിലെ വൻകിട ഇടനിലക്കാരുടെ കദന കഥ ആഴ്ചകളായി മസാല ചേർത്ത് വിളമ്പുന്ന കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമങ്ങൾക്കും നമോവാകം.
കേരളത്തിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് ഒരു ഘടകം ഉണ്ടോ ആവോ. തിരഞ്ഞെടുപ്പ് അടുക്കുകയല്ലേ, അയ്യപ്പന് ഒരു വോട്ട് എന്ന് പറഞ്ഞ് അപ്പോൾ കണ്ടേക്കാം
ജിതിൻ ജേക്കബ്
Discussion about this post