കൊൽക്കത്ത: ബിജെപി അധികാരത്തിലെത്തിയാൽ പശ്ചിമ ബംഗാളിലും ലൗ ജിഹാദിനെതിരായി നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. സംസ്ഥാനത്ത് ഗോ സംരക്ഷണത്തിനായുള്ള നിയമവും പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ മമത സർക്കാരിനെ വേരോടെ പിഴുതെറിയാൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അഖണ്ഡ ഭാരതം എന്ന രാജ്യത്തിന്റെ സ്വപ്നം തകർത്തെറിഞ്ഞത് നെഹ്റു കുടുംബമാണ്. ഇന്ത്യയെ ഭിന്നിപ്പിക്കുകയും പാകിസ്താൻ, നോപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം നശിപ്പിക്കുകയും ചെയ്തത് കോൺഗ്രസിന്റെ ദുർഭരണമാണ്. കശ്മീരിന് അമിതാധികാരം നൽകിയത് കോൺഗ്രസിന്റെ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മമതയുടെ പ്രീണന രാഷ്ട്രീയത്തെ ജനം ചവറ്റു കുട്ടയിലെറിയും. ബംഗാളിൽ ബിജെപിയ്ക്ക് ലഭിക്കുന്ന ജനപിന്തുണ മമത സർക്കാരിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബംഗാളിൽ കോൺഗ്രസ് പൊളിഞ്ഞ കപ്പലാണെന്നും അതിന്റെ കീറിയ കപ്പൽ പായയാണ് ഇടത് പാർട്ടികളെന്നും നരോത്തം മിശ്ര പരിഹസിച്ചു.
Discussion about this post