ഡല്‍ഹി : പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രണത്തെ നേരിടാന്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷസേനയായ ബിഎസ്എഫിനു വേണ്ടത്ര തയാറെടുപ്പുകളില്ലെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിനു വേണ്ടത്ര സങ്കേതിക വിദ്യയില്ലെന്ന് മുന്‍ ബിഎസ്എഫ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ജെ.എസ്.സരണ്‍ വ്യക്തമാക്കി. വ്യോമക്രമണത്തിനു വളരെ കുറഞ്ഞ സമയം മതി. അതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാണ്. ആക്രമണത്തെ ചെറുക്കാന്‍ ബിഎസ്എഫിനു പ്രത്യേക സങ്കേതിക വിദ്യ ഇല്ല. പ്രദേശിക സൈനിക യൂണിറ്റുമായി ബിഎസ്എഫിനെ ഏകോപിപ്പിക്കണമെന്നും ജെ.എസ്.സരണ്‍ അഭിപ്രായപ്പെട്ടു.
പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിടിയിലായ ഭീകരരുടെ ചില വെളിപ്പെടുത്തലുകളും ഇന്റലിജന്‍സിന്റെ അന്വേഷണവും പാക്ക് ഭീകരസംഘടനകളുടെ നീക്കത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്‍കിയിരുന്നു. എന്നാല്‍ ഈ അക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം വേണ്ടത്ര സജ്ജമല്ലെന്നാണ് സൂചന. 2009-2010 കാലയളവില്‍ അമൃത്സറില് പാക്കിസ്ഥാന് നടത്തിയ റോക്കറ്റാക്രമത്തെ അതിര്‍ത്തി രക്ഷസേനയ്ക്കു ചെറിയ രീതിയില്‍ മാത്രമാണ് പ്രതിരോധിക്കാന്‍ സാധിച്ചത്.
പാക്ക് ഭീകരര്‍ക്ക് ഡ്രോണുകളും മറ്റും ഉപയോഗിച്ചുള്ള വ്യോമാക്രമണത്തിന് പരിശീലനം ലഭിച്ചതായും വ്യക്തമായിരുന്നു. ലഷ്കറെ തയിബ നേതാവ് അബു ജുന്‍ഡാല്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി സയിദ് ഇസ്മയില്‍ അഫാഖ്, ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ജഗ്താര്‍ സിങ് താരാ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്നും ഡ്രോണ്‍ പോലുള്ള വ്യോമ വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നു.
Discussion about this post