വിഖ്യാത സിനിമ ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്നി പുറത്തുവിട്ടു.
മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യന്‍ വംശജനായ ബാലനാണ് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ലോകമെങ്ങും ആരാധകരുള്ള കഥാപാത്രങ്ങളാണ് മൗഗ്ലിയും ബഗീരയും മറ്റ് കൂട്ടുകാരും . മൗഗ്ലിയുടെ പുതിയ പതിപ്പില്‍ പ്രത്യേകതള്‍ ഏറെയാണ്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രീ ഡി, ഐമാക്സ് ത്രീ ഡി രൂപത്തിലാണ് പുതിയ ജംഗിള്‍ ബുക്ക്. മൗഗ്ലിയുടെ വേഷത്തിലെത്തുന്നത് ഇന്ത്യന്‍ വംശജനായ നീല്‍ സേത്തിയെന്ന പത്തുവയസ്സുകാരനാണ്.
ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് കുട്ടികളില്‍ നിന്നാണ് നീല്സേത്തിയെ തെരഞ്ഞെടുത്തത്. മറ്റ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയതാകട്ടെ ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും. ഷേര്‍ഖാനായി ഇദ്രീസ് എല്‍ബ, ബാലുവായി ബില്‍ മറേ, ബഗീരയായി ഓസ്കര് ജേതാവ് ബെന്‍ കിങ്സ്ലി അങ്ങനെ പ്രമുഖര്‍. 1967ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് അനിമേഷന്‍ സിനിമയുടെ പുതിയ പതിപ്പിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ സിനിമ റിലീസാകും.
Discussion about this post