സൂപ്പർ താരം സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തു വിട്ടത്.
https://www.facebook.com/ActorSureshGopi/photos/a.397723903703566/2020915431384397/
‘ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ‘ എന്ന തലക്കെട്ടിൽ ഒരു ചെറിയ വിഷുക്കൈനീട്ടം എന്ന് വിശേഷിപ്പിച്ചാണ് സുരേഷ് ഗോപി പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ‘എന്റെ യാത്ര എന്റെ കുടുംബത്തിനും സമൂഹത്തിനും കാവലാകാന്‍ ആണ്‘ എന്ന തലക്കെട്ടോടെ നിര്‍മാതാവ് ജോബി ബോര്ജും പോസ്റ്റര്‍ പങ്കു വെച്ചിട്ടുണ്ട്.
കസബയ്ക്ക് ശേഷം നിധിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ജൂലൈ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുക.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന കാവൽ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന് രഞ്ജി പണിക്കർ പറയുന്നു. സുരേഷ് ഗോപിക്കൊപ്പം ലാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയന്, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് തുടങ്ങിയ താരനിര അണിനിരക്കുന്നു.
Discussion about this post