മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനും ശരദ് പവാറും കൂടിക്കാഴ്ച നടത്തി. നാഗ്പൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ വസതിയില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്.
ശ്രീനിവാസനും പവാറും തമ്മില്‍ നേരത്തെ ശത്രുതയിലായിരുന്നു. എന്നാല്‍ ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ച ബി.സി.സി.ഐയില്‍ പുതിയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
പ്രത്യേക വിമാനത്തില്‍ നാഗ്പൂരില്‍ എത്തിയ ശ്രീനിവാസന് ഇന്ന് ബംഗളുരുവില്‍ വച്ച് ബി.സി.സി.ഐയിലെ തന്റെ വിശ്വസ്തരുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ശ്രീനിവാസന് പക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈസ്റ്റ് സോണിന്റെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ള അമിതാഭ് ചൗധരിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
Discussion about this post