ആലുവ : ആലങ്ങാട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ജൗഹര്‍ അറസ്റ്റില്‍. ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചത്.
Discussion about this post