കാസര്‍ഗോഡ്: ജില്ലയിലെ ഉളിയത്തടുക്ക വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ് (38), കൂഡ്ലു കാനത്തിങ്കരയിലെ സുബ്ബ (58), ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി (50) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ 14 വയസ്സു മുതല്‍ പീഡിപ്പിച്ചുവരുന്നതായാണ് പരാതി.
ചൈല്ഡ്ലൈന് അധികൃതര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. ഇനിയും പ്രതികളുടെ എണ്ണാൻ സാധ്യതയുള്ളതായിട്ടാണ് റിപ്പോർട്ട്.
Discussion about this post