തമിഴ് നടി അഖില നാരായണന് അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. അഭിഭാഷകയായാണ് അഖിലയ്ക്ക് സൈന്യത്തില്‍ നിയമനം ലഭിച്ചിരിക്കുന്നത്.
ഏഴ് മാസം അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഖിലയുടെ നിയമനം. ജനിച്ചു വളര്‍ന്ന രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അത് തന്റെ കര്ത്തവ്യമാണെന്നുമായിരുന്നു നിയമനത്തെക്കുറിച്ച് അഖിലയുടെ പ്രതികരണം.
തമിഴ് സംവിധായകനായ അരുളിന്റെ ഹൊറര്‍ ചിത്രമായ കാദംബരി എന്ന സിനിമയിലൂടെയാണ് അഖില അഭിനയരംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രം റിലീസായത്. ഗായിക കൂടിയായ അഖില അമേരിക്കയില്‍ ‘നൈറ്റിംഗേല്‍ സ്കൂള്‍ ഓഫ് മ്യൂസിക്ക്’ എന്ന പേരില്‍ സംഗീത പരിശീലനവും നല്കുന്നു.
Discussion about this post