തിരുവനന്തപുരം: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ചില ന്യൂജനറേഷന് സിനിമാപ്രവര്‍ത്തകരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന മംഗളം വാര്‍ത്തയെച്ചൊല്ലി ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ആഷിഖ് അബു, റീമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരില്‍ നിന്ന് പോലിസ് തെളിവെടുക്കുമെന്ന വാര്‍ത്ത കൃത്യമായ വിവരമാണെന്ന് മംഗളം പത്രത്തിന്റെ ലേഖകന്‍ എസ് നാരായണന് പറയുന്നു. നടന് ഫഹദ് ഫാസില്‍, സംവിധായകന് ആഷിഖ് അബു, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ക്ക് കൊക്കെയ്ന്‍ കേസില്‍ പങ്കുണ്ടെന്ന് വാര്ത്തിയിലൊരിടത്തും പറഞ്ഞിട്ടില്ലെന്നും നാരായണന് പറഞ്ഞു.
ഇതിനിടെ ആഷിഖ് അബുവിന്റെ ആരാധകനെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായും നാരായണന് പറഞ്ഞു. പ്ലസ് 3510347 എന്ന നമ്പറില്‍ നിന്ന് ഇന്നലെ രാവിലെ 11.42ന് നാണ് ഭീഷണി കോള്‍ വന്നത്. ഇന്റര്‍നെറ്റ് കോള്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
വാര്‍ത്തയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് സംവിധായകന് ആഷിഖ് അബു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രൂക്ഷമായ ഭാഷയില്‍ മംഗളം ലേഖകനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ആഷിഖ് അബുവിന്റെ പ്രതികരണം വന്നതോടെ സോഷ്ല്‍ മീഡിയകളില്‍ വിഷയം വീണ്ടും സജീവ ചര്‍ച്ചായായി. ആഷിഖ് അബുവിനെ ന്യായീകരിച്ചും, എതിര്‍ത്തും നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. എന്റെ വക അഞ്ഞൂറ് എന്ന ആഷിക് അബുവിന്റെ മാണിയ്ക്കെതിരായ പോസ്റ്റിന് പാരഡിയായി ആഷിഖ് അബുവിന് എന്റെ വക അഞ്ഞൂറ് ഗ്രാം എന്ന പേരില്‍ ഫേസ്ബുക്ക് പേജും സജീവമാണ്. മാധ്യമ വ്യഭാചാരി തുടങ്ങി വളരെ രൂക്ഷമായ വിമര്‍ശനമാണ് ഫേസ്ബുക്ക് പേജിലൂടെ മംഗളം പത്രലേഖകനെതിരെ ആഷിഖ് അബു നടത്തിയത്. ആഷിഖ് അബുവിനെ പിന്തുണച്ച് ഭാര്യ റീമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.
Discussion about this post