സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ ഹാൻ യുവിനെ 17-21, 21-11, 21-19 എന്ന സ്കോറിനാണ് സിന്ധു ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം നഷ്ടമാക്കിയ സിന്ധു രണ്ടാം ഗെയിമിൽ ചൈനീസ് താരത്തെ 11 പോയിൻിൽ ഒതുക്കി. മൂന്നാം ഗെയിമിൽ മുന്നിട്ട് നിന്ന സിന്ധുവിനെ മറികടന്ന് ഒരു ഘട്ടത്തിൽ ഹാൻ മൂന്ന് പോയിന്റ് ലീഡ് നേടിയിരുന്നു. എന്നാൽ തകർപ്പൻ നെറ്റ് ഷോട്ടുകളിലൂടെ ലീഡ് പിടിച്ചെടുത്ത ഇന്ത്യൻ താരം കളി സ്വന്തമാക്കി.
സെമിഫൈനലിൽ ജപ്പാൻ താരം സയേന കവാകാമിയെ ആണ് സിന്ധു നേരിടുക.
Discussion about this post