കൊച്ചി; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം റദ്ദാക്കി കോടതി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് എറണാകുളം ജില്ലാ കോടതി റദ്ദാക്കിയത്.
ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുവെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്.
എന്നാൽ തനിക്ക് ഡെങ്കിപ്പനി ബാധിച്ചതിനാലാണ് ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാൻ സാധിക്കാതിരുന്നതെന്നാണ് ആർഷോയുടെ വാദം.
നേരത്തെയും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് ഒന്നരമാസത്തിന് ശേഷമാണ് വീണ്ടും ജാമ്യം ലഭിക്കുന്നത്. ഇതിന് മുൻപ് കഴിഞ്ഞ ആഗസ്റ്റിൽ പിജി പരീക്ഷ എഴുതാനായി ഹൈക്കോടതി ആർഷോയ്ക്ക് ജാമ്യം നൽകിയിരുന്നു. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ പോലുമില്ലാത്ത ആർഷോയ്ക്ക് അന്ന് നിയമവിരുദ്ധമായി ഹാൾ ടിക്കറ്റ് നൽകിയത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിരുന്നു.
Discussion about this post