എറണാകുളം: തൃശ്ശൂരിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് സുരേഷ് ഗോപിയെകൊണ്ട് മാത്രമേ കഴിയൂ എന്ന് നടൻ ബൈജു. അതിനാൽ തൃശ്ശൂരിൽ അദ്ദേഹം ജയിച്ച് കാണാനാണ് ആഗ്രഹം. അദ്ദേഹം ജയിച്ചാൽ മാത്രമേ തൃശ്ശൂർ ജില്ലയ്ക്ക് ഗുണമുള്ളൂവെന്നും ബൈജു വ്യക്തമാക്കി.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ വരും. അതിൽ സംശയമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ച് വിജയിക്കണം. തൃശ്ശൂർ ജില്ലയ്ക്ക് എന്തെങ്കിലും നേട്ടം വേണമെങ്കിൽ അദ്ദേഹം അധികാരത്തിൽ വരണം. എംപിയായിരിക്കേ ഫണ്ട് പ്രയോജനപ്പെടുത്തി ഒരുപാട് കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. ഇതിന് പുറമേ സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചും അദ്ദേഹം നാടിനെ സേവിച്ചു. സുരേഷ് ഗോപി നല്ല മനസ്സിന് ഉടമയാണ്. അതിനാലാണ് അദ്ദേഹത്തിന് ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതെന്നും ബൈജു പ്രതികരിച്ചു.
തൃശ്ശൂരിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് സുരേഷ് ഗോപിയ്ക്കേ കഴിയൂ. ഇത്തവണ കൂടി അദ്ദേഹം മത്സരിക്കണം. ഇതിൽ വിജയിച്ചില്ലെങ്കിൽ ഇനി മത്സരിക്കേണ്ടെന്ന് താൻ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇക്കുറി ജയിക്കുമെന്നാണ് തൃശ്ശൂരിലെ ആളുകൾ പറയുന്നത് എന്നും ബൈജു പറഞ്ഞു.
Discussion about this post