കൊച്ചി :അച്ഛന്റെ സംവിധാനത്തിൽ മകൻ അഭിനയിച്ചാലോ ? അതിന് എന്താ ഇത്ര പ്രതേകത അല്ലെ? എന്നാൽ ആ സംവിധായകൻ മലയാളത്തിന്റെ താര രാജാവും അഭിനേതാവ് അദ്ദേഹത്തിന്റെ മകനുമായാലോ ? അതെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ മകൻ പ്രണവ് അഭിനയിച്ചാൽ എങ്ങനെയുണ്ടാകും.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസില്‍ പ്രണവ് മോഹന്‍ലാലിന് പങ്കാളിത്തമുള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ് ലൊക്കേഷനില്‍ നിന്ന് പുറത്തെത്തിയ ഒരു ചിത്രത്തില്‍ പ്രണവ് ഉണ്ടായിരുന്നു എന്നത് ഈ റിപ്പോര്‍ട്ടുകള്‍ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ജിത്തു ജോസഫിനൊപ്പം മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രണവ് ഡയറക്ഷന്‍ ടീമിനൊപ്പമാണോ അതോ നയകനായാണോ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത് എന്നത് സംബന്ധിച്ച് ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറല്‍ ആകുന്നത്
ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്കുന്ന മോഹൻലാലിനെയാണ് വീഡിയോയില്‍ കാണുവാൻ സാധിക്കുന്നത്. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് ആ സീനിനെ കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി കെ രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയുമൊക്കെ വീഡിയോയില്‍ ഉണ്ട്.
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് ആ ഒരു കാരണം കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്.ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്.
Discussion about this post