ന്യൂഡൽഹി : തൃണമൂൽ നേതാവ് മുകുൾ റോയ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം. അച്ഛനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയതിന് പിന്നാലെയാണ് നേതാവ് ഡൽഹിയിലെത്തിയതായി സ്ഥിരീകരണം വന്നത്. താൻ എം.പിയായിരുന്നു. ഡൽഹിയിൽ ചില ജോലികളുണ്ട്. തനിക്കെന്താ ഡൽഹിയിൽ വന്നുകൂടെ എന്നാണ് മുകുൾ റോയ് മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചത്.
മുകുൾ രോയ് ഡൽഹിയിലെത്തിയതിന്റെ വീഡിയോയും പുറത്തു വന്നു. ശാരീരികമായി അവശനാണെന്നതിന്റെ സൂചനയും വീഡിയോ ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച്ച രാത്രിയാണ് മുകുൾ റോയ് ഡൽഹിയിലെത്തിയത്. അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മുകുൾ റോയുടെ മകൻ തിങ്കളാഴ്ച്ച രാത്രി തന്നെയാണ് പോലീസിൽ പരാതിയും നൽകിയത്.
ഒന്നരവർഷമായി മുകുൾ റോയ് സജീവ രാഷ്ട്രീയത്തിലില്ല. ഒരു കാലത്ത് മമത ബാനർജിയുടെ വലം കയ്യായിരുന്ന മുകുൾ റോയ് പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. അതിനു ശേഷം 2021 ൽ അദ്ദേഹം തൃണമൂലിൽ തിരിച്ചെത്തി. അനാരാരോഗ്യം കാരണമാണ് മുകുൾ റോയ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
Discussion about this post