ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടിയിയിരിക്കുകയാണ്. അസമിലെ ദിബ്രുഗഢ് ജയിലിൽ അതീവ സുരക്ഷാ ബ്ലോക്കിലേക്കാണ് ഇയാളെ മാറ്റുന്നത്. മുഴുവൻ സമയവും അമൃത്പാൽ സിംഗ് സിസിടിവി നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.
ദിവസങ്ങളായി ഒളിവിൽ കഴിയുന്ന അമൃത്പാൽ സിംഗിനെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പാക് ഇടപെടൽ വ്യക്തമാക്കുകയാണ് പോലീസ്. കശ്മീരിലും പഞ്ചാബിലും ഭീകരവാദം വളർത്താനാണ് പാകിസ്താൻ ശ്രമിക്കുന്നത് എന്ന് ജനറൽ ഭക്ഷി പറഞ്ഞു. ഇതിനായി പാകിസ്താനിൽ നിന്ന് പഞ്ചാബിലേക്ക് നിരന്തരം മയക്കുമരുന്ന് എത്തിക്കുന്നുണ്ട്.
അമൃത്പാൽ സിംഗിനെ പിടികൂടിയത് വളരെ മികച്ച കാര്യമാണെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. അയാൾ മുയലിനെപ്പോലെ ഒളിഞ്ഞ് നടക്കുകയായിരുന്നു. ഇതിലൂടെ സ്വന്തം അഭിമാനത്തിന് തന്നെ അയാൾ കളങ്കം വരുത്തി. ഓടിയൊളിക്കുന്നവരെ പഞ്ചാബികൾക്ക് ഇഷ്ടമല്ല. എന്നാൽ അത് തന്നെയാണ് അയാൾ ചെയ്തത്.
കശ്മീരിലെയും പഞ്ചാബിലെയും തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ വളരെ ആസൂത്രിതമായി കെ2 എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നു. ഖാലിസ്ഥാനി ആശയങ്ങൾ എല്ലാം നഷ്ടപ്പെട്ടതിനാൽ പാകിസ്താൻ പഞ്ചാബിൽ മയക്കുമരുന്ന് നിറയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.
കശ്മീരിൽ ഭീകരവാദം പടർത്തുന്നതിന്റെ അടയാളമായിരുന്നു പൂഞ്ച് ഭീകരാക്രമണവും എന്നാണ് വിവരം. ഇഫ്താർ വിരുന്നിന് ഭക്ഷണ സാധനങ്ങളുമായി പോകുന്ന വാഹനത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ഇതിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
Discussion about this post