പൃഥിരാജിനെ നായകനാക്കി ആസിഫ് അലി സിനിമ നിര്‍മിക്കുന്നു. ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തില്‍ മലബാറിലെ ഫുട്ബോള്‍ ആരാധകരുടെ കഥയാണ് പ്രമേയം. പഴയകാല ഫുട്ബോള്‍ താരങ്ങളും ആഫ്രിക്കന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും.ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് കുമാര്‍ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കും. അതേസമയം, ആസിഫ് അലി നായകനാകുന്ന അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രം നിര്‍മിക്കുന്നത് പൃഥിരാജിന്റെയും സന്തോഷ് ശിവന്റെയും ഷാജി നടേശന്റെയും നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസാണ്.
Discussion about this post