ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുകഴ്ത്തി യുകെ ബഹിരാകാശ ഏജന്‍സി. എഞ്ചിനീയറിംഗ് രംഗത്ത് പുലര്‍ത്തുന്ന മികവും പ്രതിബദ്ധതയും സ്ഥിരോത്സാഹവും എടുത്ത് പറയേണ്ടതാണെന്നും, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണെന്നും യുകെ ബഹിരാകാശ ഏജന്‍സിയിലെ ചാമ്പ്യനിംഗ് സ്പേസ് ഡയറക്ടര്‍ പ്രൊഫസര്‍ അനു ഓജ ഒബിഇ പറഞ്ഞു.
ബഹിരാകാശ പര്യവേക്ഷണത്തില്‍ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. പുതിയൊരു ബഹിരാകാശ യുഗത്തിലാണ് ഇന്ന് നമ്മള് ജീവിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയില്‍ ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങിയതും അടുത്തിടെ വിക്ഷേപിച്ച ആദിത്യ എല്‍1 സോളാര്‍ ദൗത്യവുമെല്ലാം നാം പുതിയൊരു യുഗത്തിലാണ് ജീവിക്കുന്നത് എന്നതിന്റെ തെളിവാണ്. ചന്ദ്രനിലും അപ്പുറത്തേക്ക് ബഹിരാകാശ ഏജന്‍സികളുടെ ലക്ഷ്യം പോകുന്നതെന്നും” അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഈ ദൗത്യങ്ങള്‍ പുതിയ മേഖലകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചന്ദ്രയാന്‍ 3ന്റെ കാര്യം പറയുകയാണെങ്കില്‍ ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് സുപ്രധാനമായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ സാധിക്കും. മനുഷ്യര്‍ക്ക് അവിടെ താമസിക്കുന്നതിനുള്പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ സാധിക്കും. ആദിത്യ എല്‍1 സൗര മേഖലയെ കുറിച്ച് പഠിക്കാന്‍ സഹായിക്കും. യുകെ ബഹിരാകാശ ഏജന്‍സി ഈ ദൗത്യങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുകയാണ്. നമ്മുടെ ഭൂമിക്കും ജനങ്ങള്‍ക്കും സഹായത്തിനായി ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് പ്രശംസനീയമാണെന്നും” അദ്ദേഹം പറയുന്നു.
Discussion about this post