ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം. മീറ്റ് റെക്കോര്‍ഡോടെയാണ് ടിന്റു സ്വര്‍ണം നേടിയത്. 800 മീറ്ററിലാണ് ടിന്റു സ്വര്‍ണം നേടിയത്.
ബോക്സിങ്ങ് 91 കിലോ വിഭാഗത്തില്‍ സിന്ദീപ് ചിക്കാര,പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ സജിന്‍ ജോസഫ് എന്നിവരും സ്വര്‍ണം നേടി.
ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സിലും സിംഗിള്‍സിലും തയ്ക്വാന്‍ഡോയിലും കേരളം ഇന്ന് സ്വര്‍ണം അണിഞ്ഞിരുന്നു. മിക്സഡ് ഡബിള്‍സില്‍ അപര്‍ണാ ബാലന് അരുണ്‍ വിഷ്ണു സഖ്യവും സിംഗിള്‍സില്‍ പി.സി. തുളസിയുമാണ് സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കനോയിങ്ങില്‍ നിത്യ കുര്യാക്കോസും സ്വര്‍ണം നേടി. തയ്ക്വാന്‍ഡോ സീനിയര്‍ പെണ്‍കുട്ടികളുടെ 67 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ വി.രേഷ്മയാണ് സ്വര്‍ണം നേടിയത്. കേരളം രണ്ടാം സ്ഥാനത്ത് തുടരുന്നു. 45 സ്വര്‍ണമാണ് ഇന്ത്യന്‍ പട്ടികയില്‍ ഉള്ളത്.
Discussion about this post