തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനക്കേസിലെ ദുരിതബാധിതർക്ക് സഹായവുമായി സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക.
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചിലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് സ്ഫോടനം ഉണ്ടായത്. ഇതിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
അതേസമയം കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്.
Discussion about this post