കൊല്ലം: ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ തനിക്ക് ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ.ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദേശിച്ച് അശ്ലീലമായ മനുഷ്യനായി സുരേഷ് ഗോപി മാറിയെന്നാണ് കമലിൻറെ വിമർശനം.
അടുത്ത ജന്മത്തിൽ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞത്. തന്റെ നാടിനെയും മാതാപിതാക്കളെയുമാണ് ഇതിലൂടെ സുരേഷ് ഗോപി തള്ളിപറഞ്ഞതെന്നാണ് കമൽ പറയുന്നത്. അദ്ദേഹത്തെ നയിക്കുന്ന സവർണബോധമാണ് അതിന് കാരണമെന്നും കമൽ വിമർശിച്ചു. കൊല്ലത്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമൽ.
‘സുരേഷ് ഗോപിയുടെ ഉള്ളിൽ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേൽ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്നം. ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്റുവും അംബേദ്കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം നമുക്കുണ്ട്’- കമൽ പറഞ്ഞു.
Discussion about this post