കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ആഘോഷമാണ് ഹോളി. എന്നിരുന്നാലും തങ്ങളുടേതായ രീതിയിൽ കേരളത്തിലും ഹോളി കളറാക്കാറുണ്ട്. പ്രത്യേകിച്ച് യുവതലമുറ. എന്നാൽ, ഈ സ്ഥലങ്ങളിൽ പോയാൽ ഹോളി നിങ്ങൾക്ക് ഒന്നുകൂടി കളറാക്കാം…ഏതൊക്കെയാണ് ആ സ്ഥലങ്ങൾ എന്ന് നോക്കാം..
ഉത്തർപ്രദേശിലെ ബർസാന, ലത് മർ ഹോളി
ഹോളി ആഘോഷങ്ങൾക്ക് പ്രശസ്തമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. പ്രത്യേകിച്ച് ഉത്തർപ്രദേശിലെ ഗോവർദ്ധൻ, ബർസാന, നന്ദ്ഗോൺ എന്നീ സ്ഥലങ്ങൾ ഹോളി ആഘോഷ രീതിയിലെ വ്യത്യസ്തതയാൽ പ്രശസ്തി നേടിയ സ്ഥലങ്ങളാണ്. ഹോളിയുടെ ഒരാഴ്ച്ച മുൻപ് തന്നെ ഇവിടെ ആഘോഷങ്ങൾ തുടങ്ങും. ശ്രീകൃഷ്ണനെയും രാധയെയും അനുസ്മരിച്ച് സംഗീതത്തിനൊപ്പം മധുരം വലിച്ചെറിഞ്ഞാണ് ഇവിടെ ഹോളി ആഘോഷിക്കുക.
പശ്ചിമ ബംഗാളിലെ പുരുലിയയിലെ ബസന്ത് ഉത്സവം
ഐതിഹ്യപരമായ രീതിയിലാണ് പുരുലിയയിൽ ഹോളി ആഘോഷിക്കുക. മൂന്ന് ദിവസമാണ് ചടങ്ങുകൾ. പശ്ചിമ ബംഗാളിലെ തനതായ പാട്ടുകളും നൃത്തങ്ങളും എല്ലാം ചേർന്ന് ഹോളി ഗംഭീരമാക്കും. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴിയാണെങ്കിൽ ആറ് മണിക്കൂർ കൊണ്ട് നിങ്ങൾക്ക് പുരുലിയയിലെത്താം.
ഹോള മൊഹല്ല, ആനന്ദ്പുർ സാഹിബ്്, പഞ്ചാബ്
സിക്കുകാരുടെ രീതിയിലാണ് ഇവിടെ ഹോളി ആഘോഷിക്കുക. മൂന്ന് ദിവസമാണ് ഇവിടെ ഹോളി ആഘോഷം. ഹോളി ആഘോഷദിവസം നീല വസ്ത്രമാണ് ഇവിടെ ആളുകൾ ധരിക്കുക.
മധുരയിലെയും വൃന്ദാവനിലെയും ഹോളി
പരമ്പരാഗതമായ രീതിയിലണ് ഇവിടെ ഹോളി ആഘോഷിക്കുക. ഒരാഴ്ച്ചയാണ് ഇവിടുത്തെ ഹോളി ആഘോഷം. ഹോളി ആഘോഷിക്കാൻ ഈ സ്ഥലങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രശസ്തമായ ബാങ്ക്-ബിഹാരി ക്ഷേത്രവും നിങ്ങൾക്ക് സന്ദർശിക്കാനാകും.
ഉദയ്പൂരിലെ റോയൽ ഹോളി
ഈ ഹോളി അടിപൊളിയായി ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഉദയ്പൂർ. ഹോളിയുടെ തലേദിവസം, ഇവിടെയുള്ളവർ ഹോളിക്ക ദഹാൻ എന്ന പേരിൽ ആഘോഷിക്കുന്നു. ഈ ദിവസം നഗരത്തിലെ ആളുകൾ മുഴുവൻ നുറു കണക്കിന് ഹോമങ്ങൾ ഒരുക്കി പ്രാർത്ഥനയോടെ കഴിച്ചുകൂട്ടുന്നു.
Discussion about this post