എറണാകുളം: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. നീറിക്കോട് സ്വദേശി സിബിൻ ദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
രാത്രി ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ഉറങ്ങാൻ കിടന്നതായിരുന്നു സിബിൻ. പെട്ടെന്ന് ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വഴിമദ്ധ്യേ മരിക്കുകയായിരുന്നു.
ചെമ്മീനിൽ നിന്നുള്ള വിഷബാധയേറ്റാണ് മരണം എന്നാണ് സൂചന. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്തരാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം അടുത്ത ദിവസം ബന്ധുക്കൾക്ക് കൈമാറും. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ.
Discussion about this post