ദുരൂഹത നിറഞ്ഞ് നിൽക്കുന്ന സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ആരും പേകാൻ ഭയപ്പെടുന്ന സ്ഥലങ്ങളെ കുറിച്ച്. അങ്ങനെയുള്ള ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.. അത്രയും ധൈര്യമുള്ളവർക്ക് മാത്രം പോകാൻ കഴിയുന്ന സ്ഥലങ്ങൾ.. ഇങ്ങനെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയെ പറയുന്ന പേരാണ് ഡാർക്ക് ടൂറിസം. മരണം, ദുരന്തം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയാണ് ഡാർക്ക് ടൂറിസം. ഏതൊക്കെയാണ് അത്തരത്തിലുള്ള സ്ഥലങ്ങളെന്ന് നോക്കാം..
ഇന്ത്യയിൽ വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന ഒരു സ്ഥലമാണ് ഭംഗർഹ് കോട്ട. രാജസ്ഥാനിലാണ് ഈ കോട്ടയുള്ളത്. പേടിപ്പെടുത്തുന്ന പ്രേതകഥകൾ കൊണ്ട് കുപ്രസിദ്ധിയാർജിച്ച കോട്ടയാണ് ഭംഗർഹ്. ഇന്ത്യയിൽ ഏറ്റവും പ്രേതബാധയുള്ള സ്ഥലമാണ് ഇത്. ഗുരു ബാലുനാഥ് എന്ന വ്യക്തി ശപിച്ചതാണ് ഈ കോട്ടയെന്നാണ് ചരിത്രം പറയുന്നത്. ആളുകളെ വേട്ടയാടപ്പെടുന്നുവെന്ന അനുഭവങ്ങൾ പ്രചരിച്ചു തുടങ്ങിയതോടെ, സൂര്യസ്തമയത്തിന് ശേഷം ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
സൂറത്തിലെ ഡുമാസ് ബീച്ച് ഇത്തരത്തിൽ നിഗൂഡതകളാൽ പേരുകേട്ട സ്ഥലമാണ്. ഒരിക്കൽ ശ്മശാന ഭൂമിയായിരുന്ന സ്ഥലമാണ് ഡുമാസ് ബീച്ച്. അതിനാൽ തന്നെ ഈ കടൽതീരത്തെ മണൽതരികളിൽ പ്രേതബാധയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇരുട്ടായാൽ അസ്വസ്തതയുണ്ടാക്കുന്ന ഈ ബീച്ചിൽ പോവണമെങ്കിൽ അൽപ്പം മനക്കട്ടി കൂടുതൽ വേണം.
ഉത്തരാഗണ്ഡിലെ രൂപ്കുണ്ഡ് തടാകംമാണ് ഇത്തരത്തിൽ ഏവരെയും പേടിപ്പെടുത്തുന്ന മറ്റൊരു സ്ഥലം. അസ്ഥി തടാകമെന്നാണ് രൂപ്കുണ്ഡിന്റെ മറ്റൊരു പേര്. വർഷത്തിൽ പകുതി സമയവും മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന ഈ തടാകത്തിൽ അഞ്ഞൂറിലേറെ പേരുടെ അസ്തിക്കൂടങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തടാകത്തിൽ ചിതറിക്കിടക്കുന്ന അസ്ഥിക്കൂടങ്ങൾ നമ്മെയെല്ലാം പേടിപ്പെടുത്തും.
ആൻഡമാന ദ്വീപുകളിലെ സെല്ലുലാർ ജയിൽ, ഇന്ത്യയിലെ സ്വാതന്ത്ര്യ സമരക്കാലത്തെ ക്രൂരതകളുടെ നേർസാക്ഷ്യമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ തടവിലാക്കാൻ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ് സെല്ലുലാർ ജയിൽ. ഇതിലെ 698ഓളം തടവറകൾ ഏവരെയും ഭയപ്പെടുത്തുന്നതാണ്.
Discussion about this post