കീവ് : റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ നിന്നാണ് മോദി യാത്ര തുടങ്ങിയത്.
യുക്രൈൻ സന്ദർശനത്തോടെ മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാവും മോദി.
യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള രാജ്യത്ത് നിലനിൽക്കുന്ന സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കാഴ്ചപ്പാടുകൾ പങ്കിടുമെന്നാണ് വിവരം.
റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടിൽ വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് നരേന്ദ്ര മോദി കീവിൽ എത്തുന്നത്.
Discussion about this post