കുടുംബത്തിന് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു കാറ്. ഏതൊരാളുടെയും സ്വപ്നമാണിന്ന്. ലക്ഷങ്ങൾ വിലവരുന്ന കാറുകൾ വാങ്ങാൻ സാമ്പത്തികമില്ലാത്തതാണ് സാധാരണക്കാരുടെ പ്രശ്നം. ബാങ്കുകളിൽ പോയി വായ്പ എടുത്ത് വാങ്ങാമെന്ന് വച്ചാൽ ഭീമൻപലിശ കൊടുക്കേണ്ടി വരുമോ എന്ന ഭയവും. ഈ ഉത്സവസീസണിൽ വലിയ പലിശയില്ലാതെ പ്രൊസസിംഗ് ചാർജും കുറവ് നൽകുന്ന ചില ബാങ്കുകളെ പരിചയപ്പെട്ടാലോ. വിശകലനം ചെയ്ത് ഏത് ബാങ്കിന്റെ സേവനം ഉപയോഗിച്ച് ഒരു കാർ ഓണത്തിന് മുൻപ് വീട്ടിലെത്തിക്കാമെന്ന് ചിന്തിക്കൂ. 5 വർഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ വായ്പക്ക് പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.ശമ്പളം വാങ്ങുന്ന ഒരു പ്രൊഫഷണൽ, ഒരു സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ അല്ലെങ്കിൽ ഒരു ബിസിനസ്സ് ഉടമ തുടങ്ങി 18വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും കാർ വായ്പ ലഭിക്കുമെന്നറിയുക. കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാൻ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളത് നല്ലതാണ്.
യൂണിയൻ ബാങ്ക്
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് 8.70 ശതമാനം മുതൽ 10.45 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതൽ 10,735 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്
യൂക്കോ ബാങ്ക്
പലിശ നിരക്ക് : 8.45%,പ്രതിമാസ ഇ.എം.ഐ : 10,246 രൂപ മുതൽ
പഞ്ചാബ് നാഷണൽ ബാങ്ക്
8.75 ശതമാനം മുതൽ 10.60 ശതമാനം വരെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,319 രൂപ മുതൽ 10,772 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.
ഐ.ഡി.ബി.ഐ ബാങ്ക്
പലിശ നിരക്ക് : 8.8%,പ്രതിമാസ ഇ.എം.ഐ : 10,331 രൂപ മുതലാണ് ആരംഭിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താൽ 5 ലക്ഷം രൂപയ്ക്ക് 10,355 രൂപ മുതൽ 11,300 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.90 ശതമാനം മുതൽ 12.70 ശതമാനം വരെയാണ് പലിശ നിരക്ക്
കനറ ബാങ്ക്
കനറ ബാങ്ക് 8.70 ശതമാനം മുതൽ 12.70 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതൽ 11,300 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.
ബാങ്ക് ഓഫ് ഇന്ത്യ
8.85 ശതമാനം മുതൽ 10.85 ശതമാനം വരെയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,343 രൂപ മുതൽ 10,834 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്
എസ്ബിഐ
എസ്ബിഐയിൽ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താൽ 5 ലക്ഷം രൂപയ്ക്ക് 10,367 രൂപ മുതൽ 10,624 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.95 ശതമാനം മുതൽ 10 ശതമാനം വരെയാണ് പലിശ നിരക്ക്.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
പലിശ നിരക്ക് : 9%
പ്രതിമാസ ഇ.എം.ഐ : 10,379 രൂപ മുതൽ
ഐ.സി.ഐ.സി.ഐ ബാങ്ക്
പലിശ നിരക്ക് : 9.10%
പ്രതിമാസ ഇ.എം.ഐ : 10,403 രൂപ മുതൽ
എച്ച്.ഡി.എഫ്.സി ബാങ്ക്
പലിശ നിരക്ക് : 9.20%
പ്രതിമാസ ഇ.എം.ഐ : 10,428 രൂപ മുതൽ ആണ് ആരംഭിക്കുന്നത്.
അഞ്ച് ലക്ഷം രൂപയ്ക്ക് 5 വർഷത്തേക്കുള്ള വായ്പ എന്ന തോതിലാണ് കണക്കുകൾ പരിഗണിച്ചിരിക്കുന്നത്. തിരിച്ചടവ് കാലാവധി, ക്രെഡിറ്റ് സ്കോർ ഒക്കെ അടിസ്ഥാനമാക്കിയാണ് അന്തിമമായി പലിശ നിരക്ക് നിശ്ചയിക്കപ്പെടുന്നത് എന്നും ഓർക്കുക.ബാങ്കുകളുടെ വ്യവസ്ഥകളും, മാനദണ്ഡങ്ങളും അനുസരിച്ച് ഇവയിൽ മാറ്റം സംഭവിക്കാം.
Discussion about this post