കാമികനെ സ്യൂട്ട്കേസിൽപൂട്ടിയിട്ട് കൊന്ന കേസിലെ യുവതി കോടതിയിൽ വച്ച ഡിമാൻഡ് കേട്ട് ഞെട്ടി ആളുകൾ. പ്രതിയ്ക്ക് വിചാരണക്കായി കോടതിയിൽ ഹാജരാകുവാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്നാണ് ആവശ്യം. കാമുകനെ സ്യൂട്ട്കേസിനുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ഫ്ളോറിഡ സ്വദേശിനി സാറാ ബൂൺ ആണ് ഇത്തരമൊരു വിചിത്ര ആവശ്യം ഉന്നയിച്ചത്.
തന്റെ മുടിയും മേക്കപ്പും പ്രൊഫഷണൽ ആളുകളെ കൊണ്ട് ചെയ്യിപ്പിക്കാൻ കോടതി അനുവദിക്കണമെന്നയിരുന്നു സാറയുടെ ആവശ്യം. നാല് വർഷം മുൻപാണ് ഫ്ളോറിഡ സ്വദേശിയായ ജോർജ് ടോറസ് ജൂനിയൻ എന്ന യുവാവിനെ സാറ കൊലപ്പെടുത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ സാറയുടെ ഫോണിൽ സ്യൂട്ട്കേസിനുള്ളിൽ പൂട്ടിയിട്ട ടോറസിനെ അവൾ മർദ്ദിക്കുന്നതും,തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് ടോറസ് ആവർത്തിച്ച് പറയുന്നതിന്റെയും വീഡിയോ കണ്ടെത്തിയിരുന്നു. സ്യൂട്ട്കേസിൽ പൂട്ടിയിടുമ്പോൾ ഇരുവരും ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു.
മദ്യപിച്ച ശേഷം ഒളിച്ചുകളിക്കുന്നതിനിടെയാണ് ടോറസ് മരിച്ചതെന്നായിരുന്നു സാറ പറഞ്ഞത്. ഒളിച്ചുകളിക്കിടെ താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയെന്നും 30 മിനിറ്റ് കഴിഞ്ഞ് ഉണർന്ന് നോക്കിയപ്പോൾ ടോറസിനെ കണ്ടില്ലെന്നും അവൻ പോയെന്ന് വിചാരിച്ചു എന്നുമാണ് സാറ പറഞ്ഞത്. അടുത്ത ദിവസവും ടോറസിനെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിലാണ് സ്യൂട്ട്കേസിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എന്തായാലും മേക്കപ്പ് ആർട്ടിസ്റ്റിനെ വേണമെന്ന സാറയുടെ ആവശ്യം കോടതി തള്ളിയിട്ടുണ്ട്.
Discussion about this post