കണ്ണാടിയിൽ നോക്കി ഹോ കുറച്ചുകൂടി സൗന്ദര്യം ഉണ്ടായിരുന്നുവെങ്കിലെന്ന് ചിന്തിക്കാത്ത ഒരാള് പോലും ഉണ്ടാകില്ല. സൗന്ദര്യം വർദ്ധിപ്പിക്കാനായി മരുന്നുകളും ക്രീമുകളും എല്ലാം വാങ്ങി പരീക്ഷിക്കും. കൺപീലി കുറച്ച് കട്ടിയിൽ വളർന്നിരുന്നെങ്കിൽ,ചുണ്ട് കുറച്ചുകൂടി ചുവന്നിരുന്നെങ്കിൽ നിറം കുറച്ച് കൂടിയിരുന്നെങ്കിൽ എന്നൊക്കെ നാം ചിന്തിക്കാറുണ്ട്.
എങ്ങനെയാണ് സിനിമാ താരങ്ങൾ ഇത്ര സുന്ദരന്മാരും സുന്ദരികളുമായത്, സിനിമയിലെത്തും മുൻപത്തേക്കാൾ നിറം വച്ചത് എങ്ങനെയാണ് എന്നൊക്കെ പലർക്കും സംശയമുണ്ടായിരുന്നു. കോസ്മെറ്റിക് സർജറികളും ജീവിതശൈലികളുമൊക്കെയാണ് സൗന്ദര്യവർദ്ധനവിന് കാരണമെന്ന് മനസിലായതോടെ സാധാരണക്കാർ വരെ ആ വഴിക്ക് ചിന്തിച്ചു തുടങ്ങി.
സൗന്ദര്യവർദ്ധനവ് ചർച്ചകളിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോൾ ചികിത്സ. ഗ്ലൂട്ടാത്തിയോൾ അടങ്ങിയ ക്രീം, മരുന്ന് ,ഇൻഞ്ചക്ഷൻ, ഡ്രിങ്ക് അങ്ങനെ എല്ലാം ഹിറ്റാണ്. അത്യാവശ്യം നല്ല പണച്ചില് ഉള്ളതിനാൽ തന്നെ സാധാരണക്കാർക്ക് ഇത് താങ്ങാൻ സാധിക്കുന്നില്ല.
ഈ അവസരത്തിൽ വീട്ടിൽ തന്നെ നമുക്കൊരു ഗ്ലൂട്ടാത്തിയോൺ ഡ്രിങ്ക് ഉണ്ടാക്കിയാലോ സെലിബ്രിറ്റികൾ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ ഡ്രിങ്ക് തന്നെ അൽപ്പം പരിശ്രമിച്ചാൽ നമുക്ക് വീട്ടിലുണ്ടാക്കാം. യഥാർത്ഥത്തിൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുക മാത്രമല്ല ഗ്ലൂട്ടാത്തിയോണിന്റെ ഉപകാരം.
നമ്മുടെ ശരീരത്തിൽ കരൾ ഉത്പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ് ഗ്ലൂട്ടാത്തിയോൺ .അമിനോ ആസിഡുകളായ ഗ്ലൈസിൻ, സിസ്റ്റൈൻ, ഗ്ലൂട്ടാമിക് ആസിഡ് എന്നിവയിൽ നിന്നാണ് ഇത് നിർമ്മിക്കപ്പെടുന്നത് .കോശങ്ങളുടെ നിർമ്മാണത്തിലും അത് നന്നാക്കുന്നതിലും ശരീരത്തിന് ആവശ്യമായ രാസവസ്തുക്കളും പ്രോട്ടീനുകളും നിർമ്മിക്കുന്നതിലും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിലും ഗ്ലൂട്ടത്തിയോൺ ഉൾപ്പെടുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുക അതോടൊപ്പം ഡിടോക്സിഫിക്കേഷൻ, കോശങ്ങളുടെ ആരോഗ്യം നിലനിർത്തൽ, ചർമ്മത്തിന്റെ യുവത്വവും തിളക്കവും വീണ്ടെടുക്കൽ തുടങ്ങിയവയെല്ലാം ഗ്ലുട്ടാത്തിയോൺ ചികിത്സ വഴി സാധ്യമാക്കാം.
പ്രോട്ടീൻ സഹായത്തോടെയാണ് ശരീരത്തിൽ ഗ്ലൂട്ടത്തയോൺ ഉൽപാദിപ്പിയ്ക്കപ്പെടുന്നത്. പരിപ്പ്, പയർ വർഗങ്ങൾ, മുട്ട, നട്സ്, ഇറച്ചി എന്നിവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമാണ്. അതുപോലെ തന്നെ വൈറ്റമിൻ ബി12,ഫോളേറ്റ് എന്നിവയടങ്ങിയ ഭക്ഷണവും കഴിക്കുന്നത് നല്ലതാണ്. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം, പപ്പായ,പേരക്ക,കാബേജ്,ചീര കാപ്സിക്കം,ബ്രൊക്കോളി എന്നിവയും ഗ്ലൂട്ടാത്തിയോൺ ഫലം നൽകും. ഗ്ലൈസൺ അടങ്ങിയ ഭക്ഷണങ്ങളായ റെഡ്മീറ്റ്,ചിക്കൻ,ചൂര,നങ്ക് എന്നിവയും ഗ്ലൂട്ടാത്തിയോൺ ഉത്പാദനം വർദ്ധിപ്പിക്കും.
ഗ്ലൂട്ടാത്തിയോൺ ഡ്രിങ്ക്
ആദ്യം ചെറിയ കഷ്ണം ബീറ്റ്റൂട്ടും,കാരറ്റും നന്നായി മിക്സിയിലിട്ട് അരയ്ക്കുക.പപ്പായ,ചീര,മാതളം എന്നിവയെല്ലാം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി അരച്ച് എടുക്കുക, അതിന് ശേഷം നല്ലതുപോലെ അരച്ചെടുക്ക. ഇതിലേക്ക് നാരങ്ങനീരും കുരുമുളക് പൊടി അൽപ്പം തൂവി പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും
മറ്റൊന്നുകൂടെ നോക്കാം
നെല്ലിക്ക അരയ്ക്കുക. അതല്ലെങ്കിൽ ഇതിന്റെ നീരെടുക്കുക. ഒന്നോ രണ്ടോ നെല്ലിക്കയുടെ നീര് മതിയാകും. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തിളക്കി രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം. ആഴ്ചയിൽ രണ്ടുമൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാം. അടുപ്പിച്ച് ചെയ്താൽ ഇത് ഗുണം നൽകുന്ന ഒന്നാണ്
Discussion about this post