ദീപാവലിക്ക് തീയേറ്ററിൽ എത്തുന്ന ജയം രവിയുടെ പുതിയ ചിത്രമാണ് ബ്രദർ. പുതിയ ചിത്രം പുറത്തിറങ്ങുന്ന തിരക്കിലാണ് നടൻ. ഏറെ കാലത്തിന് ശേഷമാണ് താരത്തിന്റെ ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ കരിയറിലെ പരാജയങ്ങെള കുറിച്ച് സംസാരിക്കുകയാണ് ജയം രവി.
കോമാളി സിനിമയ്ക്ക് ശേഷം സക്സസ് സിനിമയിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ച് സിനിമകൾക്ക് വേണ്ടി തനിക്ക് ഹോം വർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. അതിന് പറ്റിയ ഒരു അവസ്ഥയില്ലായിരുന്നു. ചില കുട്ടികൾ പവി കാരണം ഹോം വർക്ക് ചെയ്യാൻ സാധിക്കാതെ പരീക്ഷയിൽ തോറ്റു പോവാറില്ലേ… അതുപോലെ എനിക്കും ഒരു പനി പോലൊരു മറ്റൊരു കാര്യം ബാധിച്ചിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ തിരിച്ചറിയുന്നു. എവിടെയാണ് പരാജയപ്പെട്ടത്, എന്തുകൊണ്ടാണ് അത് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നു. ചിലർക്ക് അത് മനസ്സിലാക്കാൻ കഴിയില്ല, അങ്ങനെയുള്ളവരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും ജയം രവി പറഞ്ഞു.
ഹോം വർക്ക് ചെയ്യാത്തതിനാലാണ് സിനിമകൾ പരാജയപ്പെട്ടത്, ഇനി അത് സംഭവിക്കില്ല. എല്ലാം നല്ലതായി മുന്നോട്ട് പോകും. ജനങ്ങൾ നമ്മളെ വിശ്വസിച്ച് അവരുടെ കാശും സമയവും രണ്ടര മണിക്കൂർ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അവരോട് നീതി പാലിക്കണം, അതിനാൽ ഞാൻ ഇനിയും എന്റെ ജോലി മാന്യമായി ചെയ്യും, അതിൽ നീതി കാത്തു സൂക്ഷിക്കും. ആ ഒരു ആഗ്രഹം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജയം രവി പറയുകയുണ്ടായി.
പേഴ്സണൽ ജീവിതത്തെ കുറിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് മാസ്സ് മറുപടിയാണ് താരം നൽകിയത്. നിങ്ങൾ എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ. അതിനുള്ള മറുപടി ഞാൻ നൽകാം . അല്ലാതെ പേഴ്സണൽ കാര്യങ്ങൾ പേഴ്സണൽ ആയി തന്നെ ഇരിക്കട്ടേ എന്ന് താരം പ്രതികരിച്ചു.
Discussion about this post