തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സംഘടനാ നടപടിക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ നടപടകളിലേക്ക് കടക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ദിവ്യക്കെതിരെ നടപടി സ്വീകരിച്ചത്. മറ്റ് നടപടികൾ പോലീസിന്റെയും റെവന്യൂ തല നടപടികളും പൂർത്തിയായതിന് ശേഷമേ സ്വീകരക്കൂ. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്.
എന്നാൽ, പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് ഭിന്നത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല, ഇത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത ഐഎസ് ആണ് മൊഴിയെടുത്തത് പെട്രോൾ പമ്പ് എൻഒസി ഫയൽ പരിശോധനക്ക് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത ഐഎഎസ്.
കളക്ടറോടൊപ്പം രണ്ട് ഡെപ്യൂട്ടി കളക്ടറുടെയും മൊഴിയെടുത്തു. ഇതിന് ശേഷം സ്റ്റാഫ് കൗൺസിലിലെ മുഴുവൻ അംഗങ്ങളുടെയും മൊഴിയെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. നവീൻ ബാബുവിന്റെ യാത്രയയപ്പ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ചടങ്ങിന് ദിവ്യ അതിക്രമിച്ച് കടന്നതാണെന്നായിരുന്നു സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ പോലീസിന് നൽകിയ മൊഴി. പ്രോട്ടോകോൾ ഉള്ളതുകൊണ്ട് മാത്രമാണ് ദിവ്യയെ തടയാതിരുന്നതെന്നും സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ പോലീസിന് മൊഴി നൽകിയിരുന്നു.
കളക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം. കളക്ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്ത് വിശദമായ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Discussion about this post