കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ ഫാൻബേസാണ്. മലയാളത്തിനേക്കാളേറെ മറ്റ് ഭാഷകളിൽ താരം അഭിനയിക്കുന്ന ചിത്രങ്ങൾ വലിയ കളക്ഷൻ നേടാറുണ്ട്. ഇപ്പോഴിതാ സിനിമാ ഡയലോഗുകളെ കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ ചർച്ചയാവുകയാണ്.
മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളസിനിമകളിൽ പഞ്ച് ഡയലോഗുകൾ കുറവാണെന്ന് ദുൽഖർ സൽമാൻ പറയുന്നു. പഞ്ച് ഡയലോഗുകൾ പറയുന്നതിനുള്ള അവകാശം സൂപ്പർസ്റ്റാറുകൾക്കാണ്. താനൊക്കെ അതിന് ശ്രമിച്ചാൽ കഴിയില്ലെന്നും നടൻ പറയുന്നു.
‘നമ്മുടെ മലയാളം സിനിമകളിൽ പഞ്ച് ഡയലോകുകൾ കുറവാണ്. നമ്മൾ പഞ്ച് ഡയലോഗുകൾ പറയാനുള്ള അർഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണ്. അപ്പോൾ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാൽ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേൾക്കേണ്ടി വരും. ഞാനൊക്കെ അത് പിടിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാൻ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും,’ ദുൽഖർ സൽമാൻ പറഞ്ഞു.
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
Discussion about this post