ന്യൂഡൽഹി; ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ. ഈ സീസണിൽ ജിയോ ട്രൂ 5 ജി പ്ലാൻ 899 അല്ലെങ്കിൽ 3599 ഉപയോഗിച്ച് റീചാർജ് ചെയ്താൽ 3350 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ( ഈസി മൈ ട്രിപ്പിൽ (EaseMyTrip) നിന്ന് 3000 രൂപയുടെ വൗച്ചർ, കൂടാതെ 999-ഉം അതിനുമുകളിലുമുള്ള പര്‍ച്ചേസിന് അജിയോയിൽ നിന്ന് 200 രൂപയുടെ വൗച്ചർ, സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്യൂമ്പോൾ 150 രൂപയുടെ വൗച്ചർ എന്നിവയാണ് ജിയോയുടെ കിടിലൻ ഓഫറുകൾ.
കൂപ്പണുകൾ ഉപയോക്താവിന്റെ മൈ ജിയോ അക്കൗണ്ടിലേക്കാണ് കമ്പനി ക്രെഡിറ്റ് ചെയ്യുക. മൈ ജിയോയിലെ ഓഫറുകൾ എന്ന വിഭാഗത്തിൽ നിന്ന് കോപ്പി ചെയ്താണ് അതാത് പാർട്ണർ സൈറ്റുകളിൽ ഉപയോഗിക്കുക. നവംബർ അഞ്ചിന് ഓഫർ അവസാനിക്കും.
ഇത് കൂടാതെ ഉത്സവസീസണിൽ വേറെയും സമ്മാനങ്ങൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകൾ ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫർ. നിലവിൽ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്ക് വിൽക്കുന്നത്.
123 രൂപയുടെ പ്രതിമാസ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്സ് കോളുകൾ, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവിചാനലുകൾ, മൂവി പ്രീമിയറുകൾ, വിഡിയോ ഷോകൾ, ലൈവ് സ്പോർട്സ്, ജിയോസിനിമയിൽ നിന്നുള്ള ഹൈലൈറ്റ്സ്, ഡിജിറ്റൽ പേമെന്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ 123 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
Discussion about this post