ഡ്യൂണ്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് ജയം. നാലു വിക്കറ്റിനാണ് ലങ്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. 233 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രീലങ്കക്കുവേണ്ടി വെറ്ററന്‍ താരം മഹേല ജയവര്‍ധനെ സെഞ്ച്വറി നേടി. ജയവര്‍ധനെ 148 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായി. എയ്ഞ്ചലോ മാത്യൂസ് 44ഉം അജാന്ത മെന്‍ഡിസ് 47ഉം റണ്‍സെടുത്തു.
51 റണ്‍സിന് നാല് മുന്‍നിര ബാറ്റ്സ്മാന്മാര് പുറത്തായ ശ്രീലങ്ക പിന്നീട് കരയറുകയായിരുന്നു. അഫ്ഗാന് വേണ്ടി ഹാമിദ് ഹസന് മൂന്ന് വിക്കറ്റ് നേടി. ദൗലത് സദ്റാന്, ഷപൂര്‍ സദ്റാന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post