ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ളാദേശിനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 92 റണ്‍സിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 333 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് പുറത്തായി. സബീര്‍ റഹ്മാന് (53), ഷക്കീബ്അല് ഹസന് (46), മുഷ്ഫിഖര്‍ റഹിം (36) എന്നിവരുടെ മികച്ച ബാറ്റിംഗ് ലക്ഷ്യം കണ്ടില്ല.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലിംഗ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ലക്മല്‍, ദില്ഷന് എന്നിവര്‍ ലങ്കന്‍ വിജയം എളുപ്പമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടി. തിലകരത്നെ ദില്ഷന് (പുറത്താവാതെ 161), കുമാര്‍ സംഗക്കാര (പുറത്താവാതെ 105) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 52 റണ്‍സെടുത്ത ലഹിരു തിരുമണെയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്.
Discussion about this post