ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ഇവാന് ഡോഡിഗ് സഖ്യം പുറത്തായി. ബ്രിട്ടീഷ് സഖ്യമായ സ്കുപ്സ്കി- അന്നാ സ്മിത് സഖ്യത്തോടാണ് ഇന്ത്യ-ക്രൊയേഷ്യ സഖ്യം പരജായപ്പെട്ടത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് സാനിയയും ഇവാനും പരാജയം സമ്മതിച്ചത്. ആദ്യസെറ്റ് സ്വന്തമാക്കിയ സാനിയ സഖ്യം അടുത്ത രണ്ട് സെറ്റും മത്സരവും കൈവിട്ടു. സ്കോര്‍: 6-4, 3-6, 5-7.
Discussion about this post